ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കി​യി​രി​ക്കു​മെ​ന്ന് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി. എ​ൻ​ഡി​എ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന പ​ദ​യാ​ത്ര​യി​ൽ ക​ണ്ണൂ​രി​ൽ​വ​ച്ചാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

മോ​ദി ഭ​ര​ണ​ത്തി​ൽ പ്രീ​ണ​ന​മി​ല്ല. ജാ​തി​യി​ല്ല. ഏ​ക വ്യ​ക്തി​നി​യ​മ​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന സ​ർ​ക്കാ​രാ​ണ്. അ​ത് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഗ്ദാ​ന​മാ​യി വ​രു​മെ​ങ്കി​ൽ, അ​തു ന​ട​പ്പാ​ക്കി​യെ​ടു​ക്കു​മെ​ങ്കി​ൽ പി​ന്നെ എ​വി​ടെ​യാ​ണ് ജാ​തി​ക്കു സ്ഥാ​ന​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ന​മ്മ​ളെ​ല്ലാം ആ​ഗ്ര​ഹി​ക്കു​ന്ന​തും അ​ത​ല്ലേ. അ​തു സം​ഭ​വി​ച്ചി​രി​ക്കും. കെ ​റെ​യി​ൽ വ​രും കേ​ട്ടോ എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ​യ​ല്ല. അ​തു വ​ന്നി​രി​ക്കും. ആ​രെ​ങ്കി​ലും ക​രു​തേ​ണ്ട ഇ​ത് ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് എ​തി​രാ​ണെ​ന്ന്. ആ ​വി​ഭാ​ഗം ത​ന്നെ​യാ​യി​രി​ക്കും അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ അ​ധ​മ സ​ർ​ക്കാ​രി​നു മേ​ൽ ഇ​ടി​ത്തീ വീ​ഴ​ട്ടെ. സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ കേ​ട്ടാ​ൽ പെ​റ്റ ത​ള്ള സ​ഹി​ക്കി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.