മതപരമായ പരമോന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സമസ്ത; ജിഫ്രി തങ്ങൾ
Monday, January 29, 2024 3:48 AM IST
ബംഗളൂരു: മതപരമായ പരമോന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിനെ ദുര്‍ബലപ്പെടുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ഞായറാഴ്ച നടന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന സമ്മേളനത്തില്ലാണ് തങ്ങളുടെ പരമാർശം. സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.
സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസിന്റെ വാഫി വഫിയ്യ കോഴ്സുകള്‍ക്ക് സമാന്തരമായുള്ള ബിരുദങ്ങളുടെ പേരും ജിഫ്രി തങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സിഐസിയുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് തങ്ങളുടെ പ്രഖ്യാപനം.