കാസിരംഗ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തെ കൊന്ന "വേട്ടക്കാർ' അറസ്റ്റിൽ
Sunday, January 28, 2024 3:15 AM IST
ഗോഹട്ടി: ആസാമിലെ കാസിരംഗ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തെ കൊന്ന സംഭവത്തിൽ "വേട്ടക്കാരെ" പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കാണ്ടാമൃഗത്തിന്റെ കൊമ്പും ആയുധങ്ങളും കണ്ടെടുത്തതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജി.പി. സിംഗ് പറഞ്ഞു.
എന്നാൽ എത്രപേരെ അറസ്റ്റ് ചെയ്തുവെന്നോ, ഇവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഗോലാഘട്ട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ജനുവരി 22 ന് കാസിരംഗ നാഷണൽ പാർക്കിൽ നിന്നും പെൺ കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെടുത്തിരുന്നു. കൊമ്പ് മോഷ്ടിക്കപ്പെട്ട നിലയിലായിരുന്നു ജഡം കണ്ടെത്തിയത്.