അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യ പ്രതിയായ സവാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Saturday, January 27, 2024 7:50 AM IST
കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ചയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുക. വിശദമായ ചോദ്യം ചെയ്യലിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് റിപ്പോർട്ട്
13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ ഉടൻ കോടതിയിൽ സമർപ്പിക്കും.