കേരളത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടി സമാപിച്ചു
Saturday, January 27, 2024 1:37 AM IST
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര സ്പോർട്സ് സമ്മിറ്റ് സമാപിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. അത് വൻ വിജയമായി മാറിയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.
വെള്ളിയാഴ്ചയാണ് കായിക ഉച്ചകോടിക്ക് സമാപനമായത്. നാല് ദിവസം നീണ്ടുനിന്ന സമിറ്റ് കേരളത്തിന്റെയും രാജ്യത്തിന്റെയും കായിക മേഖലയ്ക്ക് കുതിക്കാനുള്ള ഊര്‍ജ്ജം പകര്‍ന്നു നൽകുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തും വിദേശത്തുമുള്ള വിദഗ്ധരും അക്കാദമികളും താരങ്ങളും ഉച്ചകോടിയിൽ പങ്കെടുത്തു.
അതേസമയം ഇത്തവണത്തെ ഉച്ചകോടിയില്‍ സമര്‍പ്പിച്ച പദ്ധതികളും പ്രോജക്ടുകളും യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വി. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി.