ഉത്സവത്തിനിടെ എസ്ഐ മധ്യവയസ്കന്റെ പല്ലടിച്ചു കൊഴിച്ചു
Friday, January 26, 2024 4:20 PM IST
തൃശൂർ: പാവറട്ടിയിൽ പോലീസ് ഉദ്യോഗസ്ഥൻ മധ്യവയസ്കന്റെ പല്ലടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പാവറട്ടി സ്റ്റേഷൻ എസ്ഐ ജോഷിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
സംഭവത്തിൽ മുരളി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകി. വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.
ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. മുരളിയുടെ മുൻ വശത്തെ രണ്ട് പല്ലുകൾ നഷ്ടപ്പെട്ടതായും മറ്റു പല്ലുകൾ ഇളകിയതായും പരാതിയിൽ പറയുന്നു.