വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ക്യാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച കോ​ൺ​ഗ്ര​സ് പാ​ന​ലി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് വ്യാ​പാ​ര ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ​യ്ക്ക് നാ​ല് മാ​സ​ത്തെ ത​ട​വ് ശി​ക്ഷ.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നാ​യ ന​വാ​രോ (74)യെ ​വാ​ഷിം​ഗ്ട​ണി​ലെ ഫെ​ഡ​റ​ൽ ജൂ​റി, കോ​ൺ​ഗ്ര​സി​നെ അ​വ​ഹേ​ളി​ച്ച​തി​ന് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി അ​മി​ത് മേ​ത്ത​യാ​ണ് അ​ദ്ദേ​ഹ​ത്തെ നാ​ല് മാ​സ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചു. ന​വാ​രോ 9,500 ഡോ​ള​ർ പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ട്രം​പ് അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ജ​ന​പ്ര​തി​നി​ധി സ​മി​തി​ക്ക് മു​മ്പാ​കെ മൊ​ഴി ന​ൽ​കാ​നും പാ​ന​ലി​ന് രേ​ഖ​ക​ൾ കൈ​മാ​റാ​നും ന​വാ​രൊ വി​സ​മ്മ​തി​ച്ചി​രു​ന്നു.

നേ​ര​ത്തെ, ഇ​തേ​കേ​സി​ൽ ട്രം​പി​ന്‍റെ 2016ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും വി​ജ​യ​ത്തി​നും പി​ന്നി​ലെ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ സ്റ്റീ​വ് ബാ​ന​നും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.