ഇളയരാജയുടെ മകൾ ഭവതാരിണി അന്തരിച്ചു
Thursday, January 25, 2024 10:13 PM IST
ചെന്നൈ: ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി ഇളയരാജ (47) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി.
2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കളിയൂഞ്ഞാൽ, മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ദീർഘ കാലമായി അർബുദ ബാധിതയായിരുന്നു. ആയുർവേദ ചികിത്സയ്ക്കായാണ് ശ്രീലങ്കയിൽ പോയത്. തുടർന്ന് ഇവിടെ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ചെന്നൈയിൽ എത്തിക്കും.