മസാല ബോണ്ടിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഐസക്കിന് ഒഴിഞ്ഞുമാറാനാകില്ല: ചെന്നിത്തല
Thursday, January 25, 2024 4:41 PM IST
തിരുവനന്തപുരം: മസാല ബോണ്ടിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ എതിര്‍ത്തിട്ടും മസാല ബോണ്ടിനുവേണ്ടി ഐസക്ക് വാശിപിടിച്ചതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ട് വാങ്ങിയ കമ്പനിക്ക് ലാവ്ലിന് കമ്പനിയുമായി ബന്ധമുണ്ടെന്നും രഹസ്യക്കച്ചവടം വഴി പണം വാങ്ങിയശേഷമാണ് ബോണ്ട് ലിസ്റ്റ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം മസാല ബോണ്ട് നിയമപരമാണെന്നും ഇഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്നും ഐസക്ക് ചോദിച്ചു.