സെൽഫിയെടുക്കുന്നതിനിടെ യുവാവ് വീണ് മരിച്ചു
Thursday, January 25, 2024 3:55 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ സെൽഫിയെടുക്കുന്നതിനിടെ കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. ധാർ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മണ്ഡുവിലുള്ള കക്ഡ ഖോയിലാണ് സംഭവം.
ഇൻഡോറിൽ നിന്നുള്ള ദിനേശ് ലോധിയാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ദിനേശ് മണ്ഡുവിലെത്തിയതെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് (എസ്ഡിഒപി) മോണിക്ക സിംഗ് പറഞ്ഞു.
മരത്തിന് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടെ ഇയാൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്പോൺസ് ഫോഴ്സ് (എസ്ഡിഇആർഎഫ്) സംഘമാണ് മൃതദേഹം പുറത്തെടുത്തത്.