ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല; അമിത് ഷായ്ക്ക് കത്തെഴുതി ഖാർഗെ
Wednesday, January 24, 2024 10:43 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആസാമിൽ പോലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിജെപി പ്രവർത്തകർ യാത്രയ്ക്ക് നേരെ ആസാമിൽ അക്രമം അഴിച്ചിവിടുന്നു. ആസാം പോലീസ് ബിജെപി പ്രവർത്തകരെ സംരക്ഷിക്കുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ആരെയും അറസ്റ്റു ചെയ്യാൻ തയാറാവുന്നില്ല. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ ആസാം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.