സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
Wednesday, January 24, 2024 12:56 AM IST
ജയ്പുർ: രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ 11-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.