കാലിടറിയ സ്റ്റാലിനെ താങ്ങി പ്രധാനമന്ത്രി
Saturday, January 20, 2024 5:03 PM IST
ചെന്നൈ: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന വേദിയിലേക്ക് നടക്കുന്നതിനിടെ കാലിടറി വീഴാൻ തുടങ്ങിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വീഴാതെ താങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്റ്റാലിന്റെ ഇടതു കൈയിൽ പിടിച്ച് പ്രധാനമന്ത്രി നടക്കുന്നതിനിടെയാണ് കാലിടറിയത്. ഉടൻ മോദി സ്റ്റാലിനെ താങ്ങിനിർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സ്റ്റാലിനും പ്രധാനമന്ത്രിയും സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് സംഭവം. തൊട്ടുപിന്നിലായി കായിക മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ട്.