കാര്‍ കനാലിലേക്ക് മറിഞ്ഞ് നാല് മരണം
Saturday, January 20, 2024 7:05 AM IST
ആഗ്ര: വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞ് നാലുമരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തര്‍പ്രദേശിലെ ആഗ്രയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം.ആറ് പേരാണ് കാറിലുണ്ടായിരുന്നത്.വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് താജ്ഗന്ജ് പോലീസ് പറഞ്ഞു.