ഇലക്ട്രിക് ബസിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി
Friday, January 19, 2024 4:41 PM IST
തിരുവനന്തപുരം: ഇലക്ട്രിക് ബസിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി എംഡിയോട് വിശദമായ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ ബസിനും ലഭിക്കുന്ന വരുമാനം റൂട്ടിന്റെ വിവരങ്ങളും നൽകണം. ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്നും ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിനു വരുമാനമുണ്ടെങ്കിലും ലാഭമമെന്ന് പറയാനാകില്ല.
വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭമേയുള്ളൂ. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുന്നില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസില്‍ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്. പത്ത് രൂപയ്ക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ നിരക്കില്‍ മാറ്റും വരുത്തും.
കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.