മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും നോട്ടീസ്
Friday, January 19, 2024 10:29 AM IST
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം നോട്ടീസിനു തോമസ് ഐസക്ക് മറുപടി നൽകിയിട്ടില്ല. കിഫ്ബിക്കായി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കിഫ്ബിക്കെതിരെയും അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെതിരെയും ഇഡി അന്വേഷണം തുടങ്ങുന്നത്.
കേസിൽ ജനുവരി 12ന് ഹാജരാകാൻ തോമസ് ഐസക്കിനു ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ തോമസ് ഐസക്ക് അന്ന് ഹാജരായിരുന്നില്ല.