ഓൺലൈൻ ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കൗമാരക്കാരനെ സുഹൃത്തുകൾ കൊന്നു
Friday, January 19, 2024 5:11 AM IST
കോൽക്കത്ത: ഓൺലൈൻ ഗെയിമിന്റെ പാസ്വേഡ് പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൗമാരക്കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം.
പപ്പായി ദാസ്(18)ആണ് കൊല്ലപ്പെട്ടത്. ജനുവരി എട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു അന്വേഷണത്തിൽ ഫറാക്കയിലെ ഫീഡർ കനാലിന്റെ നിശീന്ദ്ര ഘട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
പ്രതികളായ കുട്ടികൾ ഓൺലൈൻ ഗെയിമിന് അടിമകളാണ്. ഇതേതുടർന്ന് ഇവർ ഈ വർഷത്തെ പ്രീ-ബോർഡ് പരീക്ഷ എഴുതിയില്ലെന്നും പോലീസ് കണ്ടെത്തി. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്തു.