പ​ത്ത​നം​തി​ട്ട: മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ 129-ാമ​ത് മ​ഹാ​യോ​ഗം ഫെ​ബ്രു​വ​രി 11 മു​ത​ല്‍ 18 വ​രെ മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്ത് ന​ട​ക്കും.

മാ​ര്‍​ത്തോ​മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ 11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ.​ഐ​സ​ക്ക് മാ​ര്‍ ഫി​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പാ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ര്‍​ത്തോ​മാ സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രെ​ക്കൂ​ടാ​തെ പ്രൊ​ഫ.​ഡോ.​ക്ലി​യോ​ഫ​സ് ജെ. ​ലാ​റൂ (യു​എ​സ്എ), പ്രൊ​ഫ. മാ​കെ ജെ. ​മ​സാ​ങ്കോ (സൗ​ത്ത് ആ​ഫ്രി​ക്ക),ഡോ.​എ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്താ, ബി​ഷ​പ്പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്, മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ന്‍, സി​സ്റ്റ​ര്‍ ജോ​വാ​ന്‍ ചു​ങ്ക​പ്പു​ര എ​ന്നി​വ​ര്‍ മു​ഖ്യ പ്ര​സം​ഗ​ക​രാ​ണ്.

തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 7.30ന് ​ബൈ​ബി​ള്‍ ക്ലാ​സു​ക​ള്‍ പ​ന്ത​ലി​ല്‍ ന​ട​ക്കും. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും സം​യു​ക്ത​മാ​യാ​ണ് ഈ ​വ​ര്‍​ഷ​വും ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വെ​രി.​റ​വ.​ഡോ.​ഷാം പി.​തോ​മ​സ്, റ​വ.​ബോ​ബി മാ​ത്യു എ​ന്നി​വ​ര്‍ ബൈ​ബി​ള്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. കു​ട്ടി​ക​ള്‍​ക്കു​ള്ള യോ​ഗം സി.​എ​സ്.​എ​സ്.​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ 7.30 മു​ത​ല്‍ 8.30 വ​രെ കു​ട്ടി​പ്പ​ന്ത​ലി​ല്‍ ന​ട​ത്തു​ന്ന​താ​ണ്.

എ​ല്ലാ ദി​വ​സ​വും രാ​വി​ല​ത്തെ പൊ​തു​യോ​ഗം 9.30 ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 12ന് ​അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 ന് ​വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ സ​മ്മേ​ള​നം ന​ട​ത്ത​പ്പെ​ടും.

തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​കു​ടും​ബ​വേ​ദി യോ​ഗ​ങ്ങ​ളും ബു​ധ​നാ​ഴ്ച 2.30ന് ​ല​ഹ​രി​വി​മോ​ച​ന കൂ​ട്ടാ​യ്മ​യും, വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ നാ​ല് വ​രെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ നാ​ല് വ​രെ സേ​വി​കാ​സം​ഘ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 2.30 മു​ത​ല്‍ നാ​ല് വ​രെ സു​വി​ശേ​ഷ​പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ മി​ഷ​ന​റി യോ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കി​ട്ട് നാ​ലി​ന് യു​വ​വേ​ദി യോ​ഗ​ങ്ങ​ളും പ​ന്ത​ലി​ല്‍​വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

സാ​യാ​ഹ്ന​യോ​ഗ​ങ്ങ​ള്‍ വൈ​കി​ട്ട് ആ​റി​ന് ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 7.30 ന് ​സ​മാ​പി​ക്കും. ബു​ധ​ന്‍ വൈ​കി​ട്ട് ആ​റ് മു​ത​ല്‍ 7.30 വ​രെ സാ​മൂ​ഹ്യ തി​ന്മ​ക​ള്‍​ക്കെ​തി​രെ​യു​ള്ള മീ​റ്റിം​ഗും, ബു​ധ​ന്‍ മു​ത​ല്‍ ശ​നി​വ​രെ വൈ​കി​ട്ട് ഏ​ഴ് മു​ത​ല്‍ ഒ​ൻ​പ​ത് വ​രെ​യു​ള​ള സ​മ​യം ഭാ​ഷാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മി​ഷ​ന്‍ ഫീ​ല്‍​ഡ് കൂ​ട്ടാ​യ്മ​ക​ള്‍ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷാ ക്ര​മ​ത്തി​ല്‍ പ്ര​ത്യേ​ക യോ​ഗ​ങ്ങ​ളാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പൂ​ര്‍​ണ​സ​മ​യം സു​വി​ശേ​ഷ​വേ​ല​യ്ക്കു സ​മ​ര്‍​പ്പി​ക്കു​ന്ന 12 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ ഫെ​ബ്രു​വ​രി 16നും 12 ​വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ ഫെ​ബ്രു​വ​രി 17നും ​രാ​വി​ലെ 7.30 ന് ​കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മാ പ​ള്ളി​യി​ല്‍ ന​ട​ക്കും.

കോ​ട്ട​യ​ത്ത് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വാ, ട്ര​ഷ​റാ​ര്‍ ഡോ.​എ​ബി തോ​മ​സ് വാ​രി​ക്കാ​ട്, ലേ​ഖ​ക സെ​ക്ര​ട്ട​റി പ്രൊ​ഫ. എ​ബ്ര​ഹാം പി. ​മാ​ത്യു, സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ. ജി​ജി വ​ര്‍​ഗീ​സ്, പ്ര​സ് & മീ​ഡി​യ ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ തോ​മ​സ് കോ​ശി, അ​ഡ്വ.​ജേ​ക്ക​ബ് ജോ​ണ്‍, മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​മാ​യ റ്റി​ജു എം. ​ജോ​ര്‍​ജ്, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.