ഡൽഹിയിൽ ഇന്നും കനത്ത മൂടൽ മഞ്ഞ്: കാഴ്ചാപരിധി പൂജ്യം, നൂറ് വിമാനങ്ങൾ വൈകുന്നു
Tuesday, January 16, 2024 9:37 AM IST
ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളും ശൈത്യം അതിരൂക്ഷമായി തുടരുന്നു. ഡൽഹി പാലം മേഖലയിൽ കാഴ്ചാപരിധി പൂജ്യം ആയി ചുരുങ്ങി. വാരണാസി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലും കാഴ്ച പരിധി പൂജ്യമാണ്.
മൂടൽമഞ്ഞിനെ തുടർന്നു ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള നൂറ് വിമാനങ്ങൾ വൈകുകയാണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. 30 ട്രെയിനുകളും വൈകുകയാണ്
ഡൽഹിക്കു പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.