മലപ്പുറത്ത് ഫയര്‍ ഡാന്‍സിനിടെ അപകടം; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
Monday, January 15, 2024 12:50 PM IST
മലപ്പുറം: നിലമ്പൂരില്‍ ഫയര്‍ ഡാന്‍സിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തമ്പോളം ഡാന്‍സ് ടീമിലെ സജിക്ക് (29) ആണ് പൊള്ളലേറ്റത്.
ഞായറാഴ്ച രാത്രി മലപ്പുറം നിലമ്പൂര്‍ പാട്ടുത്സവ വേദിയില്‍ വച്ചാണ് അപകടം. വായില്‍ മണ്ണെണ്ണ ഒഴിച്ച് ഉയര്‍ത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോള്‍ മുഖത്തും ദേഹത്തും പൊള്ളലേല്‍ക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും ചേര്‍ന്നാണ് നിലമ്പൂര്‍ പാട്ടുത്സവം സംഘടിപ്പിക്കുന്നത്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ട്.