ത്രിപുരയിൽ സിപിഎമ്മും കോണ്‍ഗ്രസും തിപ്രമോതയുമായി "കൈ' കൊടുത്തേക്കും
Saturday, January 13, 2024 6:58 PM IST
അഗർത്തല: ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി ത്രിപുരയിൽ തിപ്രമോത പാർട്ടി കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിലേയ്ക്ക് എത്തിയേക്കുമെന്ന് സൂചന. ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യം മതേതര വോട്ടുകൾ ചിതറിപ്പോകാൻ അനുവദിക്കില്ലെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ കോണ്‍ഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടായിരുന്നു. തിപ്രമോതയെയും ഒപ്പംകൂട്ടി ഗോത്ര വിഭാഗത്തിനിടയിലുള്ള വോട്ടുകൾ അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയിയായി ഈ നീക്കം.
നിലവിൽ ബിജെപി ഭരിക്കുന്ന ത്രിപുരയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് പ്രദ്യുത് ദേബ് ബർമ്മന്റെ തിപ്രമോത. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ആകെയുണ്ടായിരുന്ന രണ്ട് സീറ്റും നഷ്ടപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തിപ്രമോതയുടെ സഹായത്തോടെ തിരിച്ചുവരാൻ സാധിച്ചേക്കുമെന്ന ആത്മവിശ്വാസം സിപിഎമ്മിനുണ്ടെന്നാണ് റിപ്പോർട്ട്.