പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂരില്‍ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍
Saturday, January 13, 2024 3:46 PM IST
തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍. സുരക്ഷയുടെ ഭാഗമായി വിവാഹ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 17ന് ഗുരുവായൂരില്‍ നടക്കാനിരുന്ന എല്ലാ വിവാഹങ്ങളും നടത്തും. വിവാഹങ്ങള്‍ മാറ്റിവച്ചെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബുധനാഴ്ച നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദി വീണ്ടും തൃശൂരില്‍ എത്തുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം ബുക്ക് ചെയ്തിരുന്ന മറ്റ് വിവാഹങ്ങളെല്ലാം മാറ്റി വച്ചെന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം.