പണിമുടക്ക് റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ
Saturday, January 13, 2024 2:50 PM IST
തിരുവനന്തപുരം: റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പണം അക്കൗണ്ടിൽ എത്താതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്.
കുടിശിക മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഇന്ന് മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്. റേഷൻ കടകളിലേക്ക് സാധനം എത്താതിരുന്നാൽ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കുമെന്ന് റേഷൻ വ്യാപാരികളും അറിയിച്ചു.
എന്നാൽ ആവശ്യത്തിനുള്ള സംഭരണം റേഷൻ കടകളിൽ ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ.