യൂത്ത് കോണ്‍ഗ്രസുക്കാരെ മര്‍ദ്ദിച്ച "രക്ഷാപ്രവര്‍ത്തകര്‍ക്ക്' സിപിഎം സ്വീകരണം
Friday, January 12, 2024 9:47 PM IST
കണ്ണൂര്‍: നവകേരള സദസിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് സിപിഎം സ്വീകരണം.
മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. കല്യാശേരി എംഎൽഎ എം.വിജിൻ സ്വീകരണത്തിൽ പങ്കെടുത്തു.
ആക്രമണ കേസില്‍ ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ.പി. അര്ജുന്, അതുല്‍ കണ്ണന്, എം. അനുരാഗ്, പി.പി. സതീശന് എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. സഖാക്കളുടെ അനുഭവങ്ങൾ മുന്നോട്ടുള്ള പ്രവർത്തനത്തിൽ കരുത്താകുമെന്ന് എംഎൽഎ എം. വിജിൻ ചൂണ്ടിക്കാട്ടി.