എം.ടി വിമർശിച്ചത് സിപിഎമ്മിനെയും സർക്കാരിനെയും: എൻ.എസ്. മാധവൻ
Friday, January 12, 2024 4:34 PM IST
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം.ടി. വാസുദേവൻ നായർ വിമർശിച്ചത് സർക്കാരിനെയും സിപിഎമ്മിനെയുമെന്ന് എൻ.എസ്. മാധവൻ. സിപിഎം അത്മപരിശോധന നടത്താൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇം.എം.എസിന്റെ ഉദാഹരമാണ് എം.ടി പറഞ്ഞത്. അദ്ദേഹത്തിന്റെ അജണ്ട അപൂർണമാണ്. ആൾക്കൂട്ടത്തെ സമൂഹമാക്കാൻ ഇ.എം.എസ്. എങ്ങനെ ശ്രമിച്ചെന്നായിരുന്നു എം.ടി യുടെ വിമർശനം. ഇത് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കണമെന്നും എൻ.എസ്. മാധവൻ പറഞ്ഞു.
നേരത്തെ, കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിരിലിരുത്തിക്കൊണ്ടായിരുന്നു എം.ടി വാസുദേവൻ നായരുടെ വിമർശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എം.ടി പറഞ്ഞു. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.