കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: സമ്പൂർണ ബജറ്റെന്ന് സൂചന
Thursday, January 11, 2024 5:49 PM IST
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനായി ജനുവരി 31 മുതൽ ഫെബ്രുവരി ഒന്പതുവരെ പാർലമെന്റ് ചേരും.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരു സഭകളേയും അഭിസംബോധന ചെയ്യും.
തെരഞ്ഞെടുപ്പു വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുകയെങ്കിലും ഇത്തവണ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്പൂർണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് സൂചന.