ഞെളിയന്‍പറമ്പിലെ മാലിന്യം; സോണ്ട കമ്പനിക്ക് ചട്ടവിരുദ്ധമായി ജിഎസ്ടി നല്‍കിയെന്ന് എജി റിപ്പോര്‍ട്ട്
Thursday, January 11, 2024 10:57 AM IST
കോഴിക്കോട്: ഞെളിയന്‍പറമ്പില്‍ മാലിന്യം നീക്കം ചെയ്യുന്നതില്‍ കോഴിക്കോട് കോര്പറേഷന് വിവാദ കമ്പിയായ സോണ്ടയ്ക്ക് ജിഎസ്ടി നല്‍കിയതില്‍ ക്രമക്കേടെന്ന് എജി റിപ്പോര്‍ട്ട്. 27ലക്ഷം രൂപയാണ് ജിഎസ്ടി ഇനത്തില്‍ സോണ്ട കൈപ്പറ്റിയത്.
മുനിസിപ്പല്‍ ചട്ടപ്രകാരം ഈ തുക നല്‍കേണ്ടതില്ലെന്നാണ് എജിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ കോര്‍പറേഷനോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.
കോര്പറേഷന് സോണ്ട കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നേരത്തേതന്നെ വിവാദത്തിലായിരുന്നു. ഏഴരക്കോടി രൂപയുടെ മാലിന്യനിര്‍മാര്‍ജന കരാറില്‍ 90 ലക്ഷം രൂപയാണ് ജിഎസ്ടി ഇനത്തില്‍ കമ്പനിക്ക് നല്കാന് ധാരണയായത്. ഇതിന്റെ ആദ്യഘടുവായാണ് 27 ലക്ഷം കോര്പറേഷന് കൈമാറിയത്.
അവശ്യസര്‍വീസായതിനാല്‍ ജിഎസ്ടി നല്‍കേണ്ടതില്ലെന്ന ചട്ടം മറികടന്നാണ് സോണ്ട കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ പണം നല്‍കിയതെന്നാണ് കണ്ടെത്തല്‍.