ഉള്ളടക്ക സുരക്ഷയിൽ വീഴ്ച്ച: എക്സിൽ നിന്നും 1,000 പേരെ പിരിച്ചുവിട്ടു
വെബ് ഡെസ്ക്
Thursday, January 11, 2024 7:18 AM IST
സാൻഫ്രാൻസിസ്കോ: അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന ടീമിലെ 1,000 അംഗങ്ങളെ എക്സിൽ നിന്നും പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഇക്കാര്യം ഓസ്ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മീഷൻ സ്ഥിരീകരിച്ചുവെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
എക്സിൽ അശ്ലീല ഉള്ളടക്കങ്ങൾ വരുന്നത് സംബന്ധിച്ച് ഇ-സേഫ്റ്റി കമ്മീഷൻ അധികൃതർ കന്പനിയ്ക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന ടീമിലെ സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, കണ്ടന്റ് മോഡറേറ്ററുമാർ എന്നിവരെയാണ് മുഖ്യമായും ഒഴിവാക്കിയത്.
2022 ഒക്ടോബർ മുതലുള്ള കണക്കുകൾ നോക്കിയാൽ കന്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിലെ 1,213 ജീവനക്കാരാണ് ഇതിനോടകം പിരിഞ്ഞു പോയത്. ഇതിൽ 80 ശതമാനം പേരും സോഫ്റ്റ് വെയർ എഞ്ചിനീയർമാരായിരുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ
എക്സിൽ കൂടുതൽ വെട്ടിക്കുറയ്ക്കൽ നടന്നേക്കും.