രാഹുൽ മാങ്കൂട്ടത്തിൽ കള്ള മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദൻ
Wednesday, January 10, 2024 11:20 AM IST
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ കള്ള മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് ഗോവിന്ദൻ ആരോപിച്ചു.
കള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതി പരിശോധിച്ചശേഷമാണ് ജാമ്യം നിഷേധിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. സമരം നടത്തിയാൽ ജയിലിൽ കിടക്കേണ്ട ആർജവം കാട്ടേണ്ടി വരുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ഉച്ചക്ക് 12 നാണ് മാർച്ച്.
രാഷ്ട്രീയ പ്രേരിത അറസ്റ്റെന്നും വ്യാജമായ കുറ്റങ്ങൾ എഴുതി ചേർത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം.