ആളെനോക്കിയല്ല നിയമപരമായ നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ഇ.പി. ജയരാജൻ
Tuesday, January 9, 2024 12:38 PM IST
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അക്രമം നടത്തിയാൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനു പ്രത്യേക സംരക്ഷണമുണ്ടോ. വടിയും കല്ലുമെടുത്ത് പോലീസിനെ ആക്രമിക്കുന്ന നിലയാണ് ഉണ്ടായതെന്നും ജയരാജൻ പ്രതികരിച്ചു.
സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടിൽനിന്നും രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.