രാഹുലിനെ കയറ്റിയ പോലീസ് വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
Tuesday, January 9, 2024 12:01 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കയറ്റിയ പോലീസ് വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇതേ തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. കുറച്ചുനേരം ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളും നടന്നു.
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ കോടതിയിലേക്ക് കൊണ്ടു പോകാനായി ജീപ്പിൽ കയറ്റിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജീപ്പ് തടഞ്ഞത്.
പിന്നീട് പോലീസ് പ്രതിഷേധം വകവയ്ക്കാതെ രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോയി.