എംജി സർവകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
Monday, January 8, 2024 7:18 PM IST
കോട്ടയം: എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി.
ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹർത്താൽ. ചൊവ്വാഴ്ച ഗവർണർ ഇടുക്കി ജില്ലയിൽ എത്തുന്നുണ്ട്.