ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ
Monday, January 8, 2024 7:28 AM IST
ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തി. തുടർച്ചയായ നാലാം തവണയും മൊത്തത്തിൽ അഞ്ചാം തവണയുമാണ് ഷെയഖ് ഹസീന പ്രധാനമന്ത്രി പദവിയിലെത്തുന്നത്.
പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
40 ശതമാനം മാത്രമാണ് വോട്ടിംഗ് ശതമാനം. ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 299 എണ്ണത്തിലായിരുന്നു വോട്ടെടുപ്പ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഹസീന പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.