മു­​ഖ്യ­​മ­​ന്ത്രി­ പ​റ​യാ​തെ മ​ന്ത്രി​യെ മാ​റ്റാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ല; സെ­​ന്തി​ല്‍ ബാ­​ലാ­​ജി കേ­​സി​ല്‍ സു­​പ്രീം­​കോ​ട​തി
മു­​ഖ്യ­​മ­​ന്ത്രി­ പ​റ​യാ​തെ മ​ന്ത്രി​യെ മാ​റ്റാ​ൻ ഗ​വ​ർ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ല; സെ­​ന്തി​ല്‍ ബാ­​ലാ­​ജി കേ­​സി​ല്‍ സു­​പ്രീം­​കോ​ട​തി
Friday, January 5, 2024 1:18 PM IST
ചെ​ന്നൈ: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ശി­​പാ​ര്‍­​ശ­​യി​ല്ലാ­​തെ മ­​ന്ത്രി­​യെ മാ­​റ്റാ​ന്‍ ഗ­​വ​ര്‍­​ണ​ര്‍­​ക്ക് ക­​ഴി­​യി­​ല്ലെ­​ന്ന് സു­​പ്രീം­​കോ­​ട​തിയുടെ സുപ്രധാന വിധി. ത­​മി­​ഴ്‌­​നാ­​ട് മ­​ന്ത്രി സെ­​ന്തി​ല്‍ ബാ­​ലാ­​ജി­​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ക്കു­​മ്പോ­​ഴാ­​ണ് കോ­​ട­​തി­​യു­​ടെ നി­​രീ­​ക്ഷ­​ണം. ബാ­​ലാ­​ജി​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് നീ­​ക്ക­​ണ­​മെ­​ന്ന ഹ​ര്‍­​ജി കോ​ട­​തി ത​ള്ളി.

മ­​ന്ത്രി­​സ­​ഭ­​യി​ല്‍­​നി­​ന്ന് ഏ­​തെ­​ങ്കി​ലും ഒ­​രു മ­​ന്ത്രി­​യെ മാ­​റ്റാ​ന്‍ ഗ­​വ​ര്‍​ണ​ര്‍­​ക്ക് ഏ­​ക­​പ­​ക്ഷീ­​യ­​മാ­​യി ഉ­​ത്ത­​ര­​വി­​ടാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി നിരീക്ഷിച്ചു. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ശി­​പാ​ര്‍ശപ്ര­​കാ­​രം മാ­​ത്ര­​മാ­​ണ് ഗ­​വ​ര്‍­​ണ​ര്‍­​ക്ക് അ​ത്ത­​ര­​മൊ­​രു തീ­​രു­​മാ­​നം എ­​ടു­​ക്കാ​ന്‍ ക­​ഴി­​യു­​ക­​യെ​ന്നും കോ​ട­​തി ഉത്തരവിട്ടു.


ക­​ള്ള­​പ്പ­​ണ­​ക്കേ­​സി​ല്‍ ബാ­​ലാ­​ജി­​യെ ഇ­​ഡി അ­​റ­​സ്റ്റ് ചെ­​യ്­​ത­​തി­​ന് പി­​ന്നാ​ലെ ഇ­​ദ്ദേ​ഹ­​ത്തെ ഗ­​വ​ര്‍­​ണ​ര്‍ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റി­​യി­​രു​ന്നു. എ­​ന്നാ​ല്‍ ഇ­​ത് അം­​ഗീ­​ക­​രി­​ക്കാ​ന്‍ ത­​മി­​ഴ്‌­​നാ­​ട് സ​ര്‍­​ക്കാ​ര്‍ ത­​യാ­​റാ­​കാ­​ത്ത­​തോ­​ടെ വ­​കു­​പ്പി​ല്ലാ­​ത്ത മ­​ന്ത്രി­​യാ­​യി ബാ­​ലാ­​ജി മ­​ന്ത്രി­​സ­​ഭ­​യി​ല്‍ തു­​ട­​രു­​ക­​യാ­​യി­​രു​ന്നു.

ബാ­​ലാ­​ജി­​യെ മ­​ന്ത്രി­​സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള ഹ​ര്‍­​ജി നേ​ര­​ത്തേ മ­​ദ്രാ­​സ് ഹൈ­​ക്കോ​ട­​തിയും ത­​ള്ളി­​യി­​രു​ന്നു. എ­​ന്നാ​ല്‍ ഇ­​തി­​നെ­​തി­​രേ ഹ​ര്‍­​ജി­​ക്കാ​ര്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<