വൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ, പരാമര്‍ശം അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് ഗവര്‍ണര്‍
Friday, January 5, 2024 10:19 AM IST
തിരുവനന്തപുരം: കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന സിപിഎം പിബി അംഗം വൃന്ദാ കാരാട്ടിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൃന്ദ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ എന്ന് ഗവര്‍ണര്‍ ചോദ്യമുന്നയിച്ചു.
വൃന്ദയുടെ പരാമര്‍ശം താന്‍ അവജ്ഞയോടെ തള്ളിക്കളയുന്നെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ബിജെപിയുടെ അജന്‍ഡ നടപ്പാക്കുകയാണെന്ന് നേരത്തെ വൃന്ദ വിമര്‍ശിച്ചിരുന്നു.
നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടെങ്കില്‍ ഗവര്‍ണര്‍ അതിന് തയാറാകണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗവർണർ ബിജെപി ടിക്കറ്റില്‍ കേരളത്തിലെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കണം.
പാലേതാണ് വെള്ളമേതാണെന്ന് അപ്പോള്‍ തിരിച്ചറിയാമെന്നായിരുന്നു വൃന്ദയുടെ പരാമര്‍ശം.