ഗോവയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.
Thursday, January 4, 2024 8:00 PM IST
വൈക്കം: പുതുവത്സരം ആഘോഷിക്കാൻ സുഹൃത്തുക്കളുമായി ഗോവയിലെത്തിയ ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വൈക്കം മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷി (20) ന്റെ മൃതദേഹമാണ് അഞ്ജുന ബീച്ചിൽ നിന്ന് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കഴിഞ്ഞ ഡിസംബർ 29നാണ് കോട്ടയം കുലശേഖരമംഗലം സ്വദേശികളായ കൃഷ്ണദേവ്, ജയകൃഷ്ണൻ എന്നിവരോടൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്. പുതുവത്സരാഘോഷത്തിന് ശേഷം സഞ്ജയിനെ കാണാതായെന്നാണ് സുഹൃത്തുകൾ പറയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതിയും നല്കിയിരുന്നു.
ഗോവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ജയുടെ അച്ഛൻ മൃതദേഹം തിരിച്ചറിഞ്ഞു. ബാംബോലിം മെഡിക്കൽ കോളജിലുള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുകൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.