ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നത; സാക്ഷി മാലിക്കിനും പൂനിയയ്ക്കുമെതിരേ ജൂനിയർ ഗുസ്തി താരങ്ങൾ
Wednesday, January 3, 2024 8:36 PM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. ലൈംഗീകാതിക്രമ കേസിൽ ബ്രിജ് ഭൂഷനെതിരേ സമരംചെയ്ത ഗുസ്തി താരങ്ങൾക്കെതിരേയാണ് ജൂനിയർ താരങ്ങളുടെ പ്രതിഷേധം. പുതിയതായി തെരഞ്ഞെടുത്ത ഭണസമിതിയുടെ സസ്പെൻഷൻ പത്ത് ദിവസത്തിനകം പിൻവലിക്കണമെന്നാണ് ആവശ്യം.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജറംഗ് പൂനിയ എന്നീ താരങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കി ജൂനിയർ താരങ്ങൾ ജന്തർ മന്ദിറിൽ പ്രതിഷേധിച്ചു. തുടർന്ന് ഇന്ത്യാ ഗേറ്റിലേയ്ക്ക് മാർച്ച് നടത്തി. താരങ്ങളുടെ മാർച്ച് പോലീസ് തടഞ്ഞു. സഞ്ജയ് സിംഗ് വിഭാഗത്തിന്റെ പിന്തുണയോടെയാണ് ജൂനിയർ താരങ്ങൾ പ്രതിഷേധവുമായെത്തിയത്.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അർജുന അവാർഡ് ഉൾപ്പെടെ മടക്കി നൽകുമെന്ന് താരങ്ങളും പരിശീലകരും പറഞ്ഞു. തുടർന്ന്, ഈ സാഹചര്യത്തിൽ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ സർക്കാർ ഏറ്റെടുക്കണമെന്നും സാക്ഷി മാലിക്കും ആവശ്യപ്പെട്ടു.