മുഖ്യമന്ത്രിയെ ട്രാൻസ്ജൻഡേഴ്സ് കരിങ്കൊടി കാണിച്ചു
Tuesday, January 2, 2024 7:58 PM IST
കൊച്ചി: നവകേരള സദസ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിയെ ട്രാൻസ്ജൻഡേഴ്സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് കുന്നത്തുനാട്ടിൽ വച്ചാണ് സംഭവം.
അപ്രതീക്ഷിതമായി അഞ്ച് ട്രാൻസ്ജൻഡേഴ്സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. മന്ത്രി വീണാ ജോർജിനു നേരെയും കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് നീക്കം ചെയ്തു.