രണ്ട് വയസുകാരന്‍റെ മുന്നിൽ അമ്മയെ കുത്തി കൊലപ്പെടുത്തി; പ്രതിയെ പോലീസ് തിരയുന്നു
രണ്ട് വയസുകാരന്‍റെ മുന്നിൽ അമ്മയെ കുത്തി കൊലപ്പെടുത്തി; പ്രതിയെ പോലീസ് തിരയുന്നു
Monday, January 1, 2024 10:23 PM IST
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ യുവതി കുത്തേറ്റ് മരിച്ചനിലയിൽ. ലക്ഷ്മി റാവത് (23) നെയാണ് ഡിഎൽഎഫ് ഫേസ് മൂന്നിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രക്തത്തിൽ മുങ്ങിയ മൃതദേഹത്തിനരികിൽ രണ്ട് വയസ് പ്രായമായ കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നതായി പോലീസ് പറഞ്ഞു.

കൂർത്ത ആയുധമുപയോഗിച്ച് കുത്തേറ്റതാണ് മരണകാരണം. സംഭവത്തിൽ ഭർത്താവ് ഗൗരവ് ശർമയെ പോലീസ് തിരയുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കതക് തകർത്താണ് അകത്ത് പ്രവേശിച്ചത്.


ആഗ്രാ സ്വദേശിനിയായ യുവതി ആറുമാസം മുന്പാണ് ഭർത്താവുമൊത്ത് കൊലപാതകം നടന്ന വീട്ടിലേക്ക് താമസം മാറിയത്. കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞതായി പോലീസ് സംശയിക്കുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<