ഖേൽ രത്നയും അർജുന അവാർഡും തിരികെ നല്കി വിനേഷ് ഫോഗട്ട്
Saturday, December 30, 2023 7:59 PM IST
ന്യൂഡൽഹി: ലൈംഗീകാതിക്രമ കേസിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിംഗിനെതിരേ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്.
ഖേൽ രത്നയും അർജുന അവാർഡും താരം മടക്കി നല്കി. അർജുന അവാർഡ് ഫലകം കർത്തവ്യപഥത്തിലും ഖേൽ രത്ന റോഡിൽ വച്ചും താരം മടങ്ങി. ബ്രിജ് ഭൂഷനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
നാടിന്റെ അഭിമാനമായി മെഡൽ നേടുന്ന താരങ്ങൾ നീതി നിഷേധത്തിനെ ചോദ്യം ചെയുമ്പോൾ രാജ്യദ്രോഹികളായി കണക്കാക്കപ്പെടുന്നെന്നും ഫോഗട്ട് കുറ്റപ്പെടുത്തി. ഗുസ്തി താരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ആരാഞ്ഞ് താരം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
നേരത്തെ, ബ്രിജ് ഭൂഷൻ സിംഗിന്റെ കൂട്ടാളി സഞ്ജയ് സിംഗിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. ഗുസ്തി താരമായ സാക്ഷി മാലിക്ക് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പൂനിയയും വീരേന്ദ്രർ സിംഗും പത്മശ്രീ അവാർഡുകൾ മടക്കി നല്കിയിരുന്നു.