തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് "പഴയ കമ്യൂണിസ്റ്റ് വക' ബോംബ് ഭീഷണി
Saturday, December 30, 2023 3:06 PM IST
കൊച്ചി: തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകള്‍ എന്ന മുഖവുരയോടെയാണ് ഭീഷണിക്കത്ത്.
സംഭവത്തില്‍ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. കത്ത് ഫൊറെന്‍സിക് സംഘം പരിശോധിക്കും.
ജനുവരി ഒന്നിനാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടുത്തെ നവകേരള സദസ് മാറ്റിവെച്ചത്.