ഗാസക്ക് ഐക്യാർഢ്യം; ഷാർജയിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക്
Wednesday, December 27, 2023 2:33 AM IST
ഷാർജ: ഗാസക്ക് ഐക്യാർഢ്യം പ്രഖ്യാപിച്ച് ഷാർജയിൽ പുതുവത്സര ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. പുതുവത്സര രാവിൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അധികൃതർ പറഞ്ഞു. പുതുവത്സരത്തലേന്ന് ഷാർജയിലും ദുബൈയിലും വൻ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.
ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തരുതെന്നാണ് ഭരണകൂടത്തിന്റെ നിർദേശം വന്നതോടെ എല്ലാവരും പരിപാടികൾ റദ്ദ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് ഷാർജ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ തീരുമാന പ്രകാരം അവധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.