നവകേരള സദസിലെ പോലീസ് നടപടി; കോൺഗ്രസിന്റെ ഫാസിസ്റ്റ് വിമോചന സദസ് ഇന്ന്
Wednesday, December 27, 2023 1:22 AM IST
തിരുവനന്തപുരം: നവ കേരള സദസ് ബസിനു നേരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ പോലീസ് നടപടിയിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
സ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യു ഡി എഫ് കണ്‍വീനര്‍ എം.എം. ഹസന്,എംപിമാര്‍, എംഎൽഎമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും.