ന്യൂ­​ഡ​ല്‍​ഹി: ദേ​ശീ­​യ ഗു­​സ്­​തി ഫെ­​ഡ­​റേ​ഷ­​ന്‍റെ പു​തി­​യ ഭ­​ര­​ണ­​സ­​മി­​തി­​യെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത് കേ­​ന്ദ്ര കാ​യി­​ക മ­​ന്ത്രാ­​ല​യം. ബ്രി­​ജ് ഭൂ­​ഷ­​ന്‍റെ വി­​ശ്വ­​സ്­​ത​നാ­​യ സ­​ഞ്ജ­​യ് സിം­​ഗ് ഫെ­​ഡ­​റേ​ഷ­​ൻ അ­​ധ്യ­​ക്ഷ­​നാ­​യ­​തി­​നെ­​തി­​രേ ഗു­​സ്­​തി­​താ­​ര­​ങ്ങ​ള്‍ പ്ര­​തി­​ഷേ­​ധം ക­​ടു­​പ്പി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് തീ­​രു­​മാ​നം.

ഗു­​സ്­​തി ഫെ­​ഡ­​റേ​ഷ­​ന്‍റെ തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട പോ­​രാ­​യ്­​മ­​ക​ള്‍ ക­​ണ­​ക്കി­​ലെ­​ടു­​ത്താ­​ണ് ന­​ട­​പ​ടി. പു​തി­​യ ഭ­​ര­​ണ­​സ­​മി­​തി തെ­​ര­​ഞ്ഞെ­​ടു­​ക്ക­​പ്പെ­​ട്ട­​തി­​ന് പി­​ന്നാ­​ലെ ദേ​ശീ­​യ മ­​ത്സ­​ര­​ങ്ങ​ള്‍­​ക്കു­​ള്ള തീ­​യ­​തി​യും സ്ഥ­​ല​വും അ​ട­​ക്കം പ്ര­​ഖ്യാ­​പി­​ച്ചി­​രു​ന്നു. തി­​ടു­​ക്ക­​ത്തി­​ലു­​ള്ള നീ­​ക്കം ഗു­​സ്­​തി ഫെ­​ഡ­​റേ​ഷന്‍റെ ഭ­​ര­​ണ­​ഘ­​ട­​നാ­​പ്ര­​കാരം തെ­​റ്റാ­​ണെ­​ന്നും കാ­​യി­​ക­​മ­​ന്ത്രാ​ല­​യം വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടു​ണ്ട്.

ലൈം​ഗി­​ക പീ­​ഡ­​ന ആ­​രോ​പ­​ണം ഉ­​യ​ര്‍­​ന്ന ബ്രി­​ജ് ഭൂ­​ഷ​ന്‍ സിം­​ഗിന്‍റെ പാ​ന​ലി​ലെ സ​ഞ്ജ​യ് സിം​ഗ് ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ സാ​ക്ഷി മാ​ലി​ക് ഗു​സ്തി ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ചി​രു­​ന്നു.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​ര​ഭ​രി​ത​മാ​യാ​ണ് സാ­​ക്ഷി ബൂ­​ട്ട­​ഴി­​ച്ച് വ­​ച്ച് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച­​ത്. പി­​ന്നാ​ലെ പ​ദ്മ​ശ്രീ തി​രി​കെ ന​ല്‍​കി ബ​ജ്‌​റം​ഗ് പൂ​നി​യ​യും ശ​ക്ത­​മാ­​യാ­​യി പ്ര­​തി­​ഷേ­​ധി­​ച്ചി­​രു​ന്നു.

ബ്രി­​ജ് ഭൂ​ഷ­​ന്‍റെ സ്ഥ­​ല­​മാ­​യ യു­​പി­​യി­​ലെ ഗോ­​ണ്ട­​യി​ല്‍ അ­​ണ്ട​ര്‍ 15, അ­​ണ്ട​ര്‍ 20 മ­​ത്സ­​ര­​ങ്ങ​ള്‍ ന­​ട­​ത്താ​ന്‍ നി­​ശ്ച­​യി­​ച്ച­​തി­​നെ­​തി­​രെ​യും സാ­​ക്ഷി മാ­​ലി­​ക് അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ രം­​ഗ­​ത്തെ­​ത്തി­​യി­​രു​ന്നു. ഇ­​ത് വ­​നി­​താ ഗു­​സ്­​തി താ­​ര­​ങ്ങ­​ളു­​ടെ സു­​ര​ക്ഷ­​യെ ബാ­​ധി­​ക്കു­​മെ­​ന്നാ­​യി­​രു­​ന്നു സാ­​ക്ഷി­ ട്വി­​റ്റ­​റി​ല്‍ കു­​റി­​ച്ച​ത്.

ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ നിർണായക ഇടപെടലുണ്ടായത്.