പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം
Thursday, December 21, 2023 6:24 PM IST
പന്തളം: പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. ചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പന്തളം എൻഎസ്എസ് കോളജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം.
വ്യാഴാഴ്ച ഉച്ചക്ക് സംഘടിച്ചെത്തിയ എബിവിപി പ്രവർത്തകരുടെ ഏകപക്ഷീയമായ ആക്രമണത്തിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റത്.
എൻഎസ്എസ് കോളജ് യൂനിയൻ ചെയർമാൻ വൈഷ്ണവ് (20),യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമാരായ വിവേക് (20), അനന്തു (21), യദുകൃഷണൻ (20), സൂരജ് (19), ഹരികൃഷ്ണൻ (21), അനു എസ്. കുട്ടൻ (21) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ യദുകൃഷ്ണൻ വികലാംഗനാണ്. കഴിഞ്ഞ കുറേ ദിവസമായി പന്തളം എൻഎസ്എസ് കോളജിൽ എബിവിപി, എസ്എഫ്ഐ സംഘർഷം നിലനിൽക്കുകയാണ്. സംഘർഷത്തെ തുടർന്ന് കോളജും പരിസരത്തും വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.