സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ത്തു; ബി​ഗ്‌​ബോ​സ് വിജയി അറസ്റ്റിൽ
സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ത്തു; ബി​ഗ്‌​ബോ​സ് വിജയി അറസ്റ്റിൽ
Thursday, December 21, 2023 12:27 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് ബി​ഗ്‌​ബോ​സ് ഏ​ഴാം സീ​സ​ണ്‍ വി​ജ​യി പ​ല്ല​വി പ്ര​ശാ​ന്തി​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്. സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ത്തു എ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് താ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ബി​ഗ്‌​ബോ​സി​ല്‍ വി​ജ​യി​യാ​യ​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ അ​ന്ന​പൂ​ര്‍​ണ സ്റ്റു​ഡി​യോ​യ്ക്കു സ​മീ​പം ഇ​യാ​ളു​ടെ ആ​രാ​ധ​ക​ര്‍ ന​ട​ത്തി​യ ആ​ഘോ​ഷ​പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്.

ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ...​ബി​ഗ്‌​ബോ​സി​ല്‍ പ്ര​ശാ​ന്തി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ അ​ന്ന​പൂ​ര്‍​ണ സ്റ്റു​ഡി​യോ​യു​ടെ സ​മീ​പ​ത്ത് ത​ടി​ച്ചു കൂ​ടി​യ ഇ​യാ​ളു​ടെ ആ​രാ​ധ​ക​ര്‍ വ​മ്പി​ച്ച ആ​ഘോ​ഷ പ്ര​ക​ട​നം ന​ട​ത്തു​ക​യും അ​വി​ടെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഷോ​യി​ലെ റ​ണ്ണ​റ​പ്പാ​യ അ​മ​ര്‍​ദീ​പ് ചൗ​ധ​രി​യു​ടെ കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യുമായിരുന്നു.


ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​ശാ​ന്തി​നും അ​യാ​ളു​ടെ ആ​രാ​ധ​ക​ര്‍​ക്കും എ​തി​രേ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ന​ശീ​ക​ര​ണ​ത്തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ജൂ​ബി​ഹി​ല്‍​സ് പോ​ലീ​സ് എ​സ്‌​ഐ ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ജൂ​ബി ഹി​ല്‍​സ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ 17 ഞാ​യ​റാ​ഴ്ച​യാ​ണ് പ​ല്ല​വി പ്ര​ശാ​ന്തി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് തെ​ലു​ങ്ക് ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ ഏ​ഴി​ന് സ​മാ​പ​ന​മാ​യ​ത്. അ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<