ട്വ​ന്‍റി ട്വ​ന്‍റി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വം
ട്വ​ന്‍റി ട്വ​ന്‍റി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍  ആം ​ആ​ദ്മി പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വം
Wednesday, December 20, 2023 7:10 AM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യു​ള്ള സ​ഖ്യം പി​രി​യു​ക​യാ​ണെ​ന്ന് ട്വ​ന്‍റി ട്വ​ന്‍റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു ജേ​ക്ക​ബി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​നു​ന​യ നീ​ക്ക​വു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വം.

സ​ഖ്യം തു​ട​രാ​ൻ എ​എ​പി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കു​ള്ള തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സം​ഘ​ട​നാ സെ​ക്ര​ട്ട​റി അ​ജ​യ് രാ​ജ് പ​റ​ഞ്ഞു. എ​എ​പി​യു​ടെ വാ​തി​ല്‍ എ​ല്ലാ​വ​ര്‍​ക്കു​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് ട്വ​ന്‍റി ട്വ​ന്‍റി​യും എ​എ​പി​യും കേ​ര​ള​ത്തി​ൽ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. പീ​പ്പി​ൾ​സ് ഫെ​ൽ​ഫ​യ​ർ അ​ലി​യ​ൻ​സ് എ​ന്ന് പേ​രി​ട്ട സ​ഖ്യം അ​ര​വി​ന്ദ് കെ​ജ​രി​വാ​ൾ നേ​രി​ട്ടെ​ത്തി​യാ​ണ് കൊ​ച്ചി​യി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<