മൃഗശാലയിൽ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു
Monday, December 18, 2023 8:13 PM IST
ലക്നോ: ഉത്തർപ്രദേശിൽ മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ലക്നോവിലെ നവാബ് വാജിദ് അലി ഷാ സുവോളജിക്കൽ ഗാർഡനിലാണ് സംഭവം.
ദിവസവേതനക്കാരനായ സൂരജ് എന്നയാളാണ് മരിച്ചത്. ഹിപ്പോപ്പൊട്ടാമസിന്റെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സൂരജിനെ ഉടൻതന്നെ സിവിക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.