കോ​ട്ട​യം: രാ​ത്രി​യി​ൽ സ​മീ​പ​ത്തെ വീ​ട്ടി​ൽ കേ​ക്ക് ന​ൽ​കാ​ൻ പോ​യി കാ​ണാ​താ​യ 13വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. 12 മ​ണി​ക്ക് ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ടു വി​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് വൈ​ക്കം കാ​ര​യി​ല്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ര​യി​ല്‍​ചി​റ ജാ​സ്മി​ന്‍റെ മ​ക​ന്‍ അ​ഥി​നാ(13)​നെ കാ​ണാ​താ​യ​ത്. ‌‌

സ​മീ​പ​ത്തെ വീ​ട്ടി​ല്‍ കേ​ക്ക് ന​ല്‍​കാ​ന്‍ പോ​യ അ​ഥി​നാ​ൻ അ​വി​ടെ നി​ന്ന് മ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി വീ​ട്ടി​ലെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
‌‌
തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.