ഗൂ​ഗി​ള്‍ ക്രോം, ​എ​ഡ്ജ് ബ്രൗ​സ​റു​ക​ളി​ൽ ഗു​രു​ത​ര സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം
ഗൂ​ഗി​ള്‍ ക്രോം, ​എ​ഡ്ജ് ബ്രൗ​സ​റു​ക​ളി​ൽ ഗു​രു​ത​ര സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം
Saturday, December 16, 2023 2:16 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വെ​ബ് ബ്രൗ​സ​റു​ക​ളാ​യ ഗൂ​ഗി​ള്‍ ക്രോ​മി​ലും മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ടീം (​സേ​ര്‍​ട്ട്-​ഇ​ന്‍)

ഉ​പ​യോ​ക്താ​വി​ന്‍റെ കം​പ്യൂ​ട്ട​റി​ലേ​ക്ക് ക​ട​ന്നു​ക​യ​റി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നും മാ​ല്‍​വെ​യ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ഹാ​ക്ക​ര്‍​മാ​ര്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണി​വ​യെ​ന്ന് ഏ​ജ​ന്‍​സി​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ‍​യു​ന്നു.

സി​ഐ​വി​എ​ന്‍ 2023 0361 വ​ള്‍​ന​റ​ബി​ലി​റ്റി നോ​ട്ടി​ലാ​ണ് ഗൂ​ഗി​ള്‍ ക്രോ​മി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സി​ഐ​വി​എ​ന്‍ 20230362ലാ​ണ് എ​ഡ്ജ് ബ്രൗ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ്.

അ​ടി​യ​ന്തി​ര​മാ​യി സു​ര​ക്ഷാ അ​പ്‌​ഡേ​റ്റ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നാ​ണ് സേ​ര്‍​ട്ട് ഇ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ വി120.0.6099.62 ​ലി​ന​ക്‌​സ്, മാ​ക്ക് വേ​ര്‍​ഷ​നു​ക​ള്‍​ക്ക് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും 120.0.6099.62/.63 വി​ന്‍​ഡോ​സ് പ​തി​പ്പു​ക​ള്‍​ക്ക് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ന്‍റെ 120.0.2210.61 വേ​ര്‍​ഷ​ന് മു​മ്പു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഭീ​ഷ​ണി നേ​രി​ടു​ന്നു.


ബ്രൗ​സ​റു​ക​ളു​ടെ വി​വി​ധ ഫീ​ച്ച​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. ഈ ​ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​നും കം​പ്യൂ​ട്ട​റി​നെ ആ​ക്ര​മി​ക്കാനും ഹാക്കർമാർക്ക് എളുപ്പത്തിൽ സാധിക്കും. ​

ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ സാം​സം​ഗ് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളു​മായി ബ​ന്ധ​പ്പെ​ട്ടും സമാനമായ സുരക്ഷാ മുന്നറിയിപ്പ് സേ​ര്‍​ട്ട് ഇ​ന്‍ പുറപ്പെടുവിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<